Kerala
തൃശൂർ: യുവതിയുടെ വീട്ടുമുറ്റത്തേയ്ക്ക് അതിക്രമിച്ച് കയറി പടക്കം എറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി തളിക്കുളം സ്വദേശി ഭഗീഷ് പൂരാടനും ബിജെപി പ്രവർത്തകനായ തമ്പാൻ കടവ് സ്വദേശി ശ്രീജിത്തും ആണ് അറസ്റ്റിലായത്.
തളിക്കുളം നമ്പിക്കടവ് ബീച്ച് സ്വദേശിയായ യുവതിയുടെ വീട്ടുമുറ്റത്തേക്ക് പടക്കമറിയുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയെയും ഭർത്താവിനെയും പ്രതികൾ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
Kerala
കോതമംഗലം: വളവിൽ വീശിയെടുത്ത സ്വകാര്യ ബസില്നിന്നുപുറത്തേക്കു തെറിച്ചുവീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം (എസ്ഡി) കോതമംഗലം സെന്റ് വിന്‍സന്റ് പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഹെയ്സ്ലെറ്റി (56) നാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാവിലെ 8.20ഓടെ കോഴിപ്പിള്ളി ഗവ. എല്‍പി സ്കൂളിനു സമീപത്തെ വളവിലായിരുന്നു അപകടം. ബസ് ജീവനക്കാര്‍ വാഹനത്തിന്റെ ഡോര്‍ അടയ്ക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് ആക്ഷേപം.
വാഴക്കുളത്തുനിന്ന് കോതമംഗലത്തേക്കു വരികയായിരുന്ന സ്വകാര്യ ബസില്‍ എസ്ഡി പ്രോവിന്ഷ്യല് ഹൗസിനു സമീപത്തുള്ള ബോയ്സ് ടൗണ്‍ സ്റ്റോപ്പില്‍നിന്നാണ് സിസ്റ്റര്‍ കയറിയത്. തൊട്ടടുത്ത സ്റ്റോപ്പായ പോത്താനിക്കാടിനു തിരിയുന്ന കവലയില്‍ ആളെ ഇറക്കി കയറ്റിയ ശേഷം ഏതാനും മീറ്റര്‍ മുന്നോട്ടെത്തിയപ്പോഴാണ് അപകടം.
അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ സിസ്റ്ററെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് തൊട്ടു പിന്നാലെയെത്തിയ കാറില്‍ കോതമംഗലം സെന്റ് ജോസഫ് ധര്‍മഗിരി ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതില്‍ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. സിസ്റ്റർ അപകടനില തരണം ചെയ്യുന്നതേയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അധ്യാപികയായിരുന്ന സിസ്റ്റര്‍ ഹെയ്സ്ലെറ്റ് ഊന്നുകല്‍ ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍നിന്നു കഴിഞ്ഞ അധ്യയന വര്‍ഷം അവസാനമാണ് വിരമിച്ചത്. രാജപുരം പുത്തേത്ത് കുടുംബാംഗമാണ്. ഇന്നലെ മുവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഒരു യോഗത്തിൽ പങ്കെടുക്കാനായി പോകുന്നതിനിടയിലാണ് അപകടം. കോതമംഗലം പോലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതി ജീവനൊടുക്കി. വര്‍ക്കല സ്വദേശിനി ആരതി(26)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
ഒന്നരവര്‍ഷം മുമ്പായിരുന്നു ആരതിയുടേയും അതുലിന്റെയും വിവാഹം. അന്‍പത് പവന് സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പലഘട്ടങ്ങളിലായി ഇത് പണയം വയ്ക്കുകയും ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു.
ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ടും അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നു.
വെള്ളിയാഴ്ച രാത്രി അതുലും ആരതിയും തമ്മിൽ വഴക്കുണ്ടായിരുന്നു. പിന്നാലെ അതുല്‍ വീട്ടില്‍ നിന്നും ഇറങ്ങിയതോടെ അതുല്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056
Kerala
കോട്ടയം: പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ നഴ്സായ വയല സ്വദേശി എമ്മി ഉദയനാണ് മരിച്ചത് .
ഇന്ന് രാവിലെ ഒമ്പതോടെയാണ് ഇവർ ആറ്റിൽ ചാടിയത്. പാലായിൽ നിന്നും ഫയർഫോഴ്സും കോട്ടയത്ത് നിന്നും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയതിന് പിന്നാലെ ഉച്ചയ്ക്ക് 12ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ ചെരിപ്പും പഴ്സും പാലത്തിൽ കണ്ടെത്തി. ഇവർ ജീവനൊടുക്കാൻ ഇടയായ കാരണം എന്താണെന്ന് വ്യക്തമല്ല.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍:1056, 0471-2552056
National
ന്യൂഡൽഹി: പശ്ചമി ഡൽഹിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ചയാണ് ഖയാല പ്രദേശത്താണ് സംഭവം.
24 വയസുള്ള യുവതിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതമാണെന്ന് സംശയിക്കുന്നതായും ആത്മഹത്യ കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
മൃതദേഹം ഡിഡിയു ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
National
ബംഗളൂരു: കാമുകനൊപ്പം ചേർന്ന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി ഒളിവിൽപോയ യുവതിയെ പോലീസ് പിടികൂടി. പുതുച്ചേരിയിൽനിന്നാണു മുഖ്യപ്രതി ശ്വേത (25) പിടിയിലായത്. കാമുകൻ കെന്നത്തിനൊപ്പമാണ് ശ്വേത കൊലപാതകം ആസൂത്രണം ചെയ്തത്. സീഗേഹള്ളിയിൽ കെആർ പുരം പോലീസ് സ്റ്റേഷനു സമീപത്തെ അപ്പാർട്ട്മെന്റിൽ 22 നായിരുന്നു അരുംകൊല.
സോമസുന്ദർ(52), ഭാര്യ മുത്തുലക്ഷ്മി(48), ഇളയമകൾ സുപ്രിയ(19) എന്നിവരാണു കൊല്ലപ്പെട്ടത്. ഒളിവിൽപോയ കാമുകനായി അന്വേഷണം നടന്നുവരികയാണ്. രണ്ടു മാസക്കാലമായി കാമുകനൊപ്പമായിരുന്നു ശ്വേത താമസിച്ചിരുന്നത്. മാതാപിതാക്കൾ ഇതു ചോദ്യം ചെയ്തതോടെ ഇവരെ കൊലപ്പെടുത്താൻ ശ്വേത കാമുകനൊപ്പം ഗൂഢാലോചന നടത്തുകയായിരുന്നു.
Kerala
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്തിനെയാണ് (42) അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.
അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വിവാഹ ബന്ധം വേർപെടുത്തിയ, മലയോര മേഖലയിൽ താമസിച്ചിരുന്ന യുവതിയുമായി ശ്രീജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
യുവതിയുടെ പേരിൽ മലയോരത്ത് ഉണ്ടായിരുന്ന വീടും സ്ഥലവും ശ്രീജിത്ത് നിർബന്ധിച്ച് വിൽപ്പന നടത്തി. തുടർന്ന് മറ്റൊരു സ്ഥലത്ത് ചെറിയൊരു വീടും സ്ഥലവും വാങ്ങി. വീടും സ്ഥലവും വാങ്ങിയ ശേഷം ബാക്കി വന്ന തുക ശ്രീജിത്ത് കൈക്കലാക്കി. കൂടാതെ പുതിയതായി വാങ്ങിയ വീടും സ്ഥലവും പണയം വച്ചും പണം തട്ടി. പിന്നീട് ശ്രീജിത്ത് യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് ഒഴിയുകയായിരുന്നു.
വിവാഹിതനായ ശ്രീജിത്ത് ഈ ബന്ധം വേർപെടുത്തിയിരുന്നു. മുൻപും ഇയാൾ വിവാഹ ബന്ധം വേർപെടുത്തി കഴിയുന്ന സ്ത്രീകളെ സമീപിച്ച് ബന്ധം സ്ഥാപിച്ച് പണം തട്ടിയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വിവാഹം ബന്ധം വേർപെടുത്തിയ പരപ്പ സ്വദേശിനിയുടെ വീട്ടിൽ വിവാഹാഭ്യർഥനയുമായി ശ്രീജിത്ത് എത്തിയിരുന്നതായും വിവരമുണ്ട്.
National
ലണ്ടൻ: യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ഗഗൻദീപ് സിംഗിന് കോടതി 34 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. 2024 ജൂണിൽ തായ്ലൻഡിൽ നിന്നു മടങ്ങുമ്പോൾ ഒരു പെട്ടി യുകെയിൽ എത്തിക്കണമെന്ന് ആവശ്യവുമായാണ് ഗഗൻദീപ് (34) യുവതിയെ സമീപിച്ചത്. യുവതി വിസമ്മതിച്ചപ്പോൾ ബർമിങ്ഹാം എയർപോർട്ടിൽ നിന്നു മുഖംമൂടി ധരിച്ച ചിലർ ഇവരെ ലണ്ടനിലേക്കു തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പടിഞ്ഞാറൻ ലണ്ടനിലെ ഒരു വീട്ടിലെത്തിച്ച യുവതിയെ ഗഗൻദീപ് സിംഗ് രണ്ട് തവണ ബലാത്സംഗം ചെയ്തു. ഒരുദിവസം മുഴുവൻ മർദിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. 34 വർഷത്തെ ശിക്ഷയിൽ ഗഗൻദീപ് സിംഗ് 28 വർഷം ജയിലിൽ കഴിയണം. 18 വർഷം കഴിഞ്ഞേ പരോൾ നൽകൂ.
Kerala
കാസർഗോഡ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവതിക്കെതിരെ കേസെടുത്ത് പോലീസ്. കാസർഗോട്ട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് 25 കാരിയായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർളിനെതിരെ കേസെടുത്തത്.
പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായിരുന്നു. സ്കൂളിൽ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്.
ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ കൗൺസലിംഗിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.
National
ദാവൺഗരെ: യുവതിയെ മയക്കുമരുന്നു നൽകിയശേഷം പത്തു പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി.
പ്രതികളിലൊരാൾ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
യുവതിയുടെ പരാതിയിൽ പത്തു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
District News
ചവറ : ചവറയില്‍ കാട്ടു പന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴിന് ചവറ ഭരണിക്കാവിന് സമീപത്തെ ബിസി ലൈബ്രറിക്ക് സമീപമായിരുന്നു ആദ്യം പന്നിയെ നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം വാര്‍ഡംഗത്തെ അറിയിക്കുകയും തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് രാത്രി 9.50ഓടെ പുതുക്കാട് നാഗരുനട ഭാഗത്ത് കാട്ടു പന്നിയെ നാട്ടുകാര്‍ കണ്ടു. ഇതിനിടയില്‍ വീടിന് പുറത്ത് നിന്ന സ്ത്രീയെ പന്നി ഇടിച്ചിട്ടു.
ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി.കാട്ടു പന്നിയിറങ്ങിയത് കാരണം ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.വലിയ കാട്ടു പന്നിയെയാണ് കണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു മാസം മുമ്പ് പന്മന കളരി ഭാഗത്തും പന്നിയെ കണ്ടെന്നും വിവരമുണ്ട്.
Kerala
കൊച്ചി: വഴിയാത്രക്കാരിയായ യുവതിയുടെ പിന്‍ഭാഗത്തു കയറിപ്പിടിച്ച ശേഷം കടന്നു കളഞ്ഞ യുവാവിനായി അന്വേഷണം ഊര്‍ജിതം. കഴിഞ്ഞ മേയ് 11ന് അയ്യപ്പന്‍കാവ് ഭാഗത്തായിരുന്നു സംഭവം.
സ്കൂട്ടറിലെത്തിയ യുവാവ് ജോലി സ്ഥലത്തേക്കു നടന്നു പോകുകയായിരുന്ന യുവതിയോട് ആദ്യം അയ്യപ്പന്‍കാവിലേക്കുള്ള വഴി ചോദിച്ചു. യുവതി വഴി പറഞ്ഞുകൊടുത്ത ശേഷം ഇയാള്‍ സ്കൂട്ടറില്‍ അല്പദൂര മുന്നോട്ടു പോയ ശേഷം യു ടേണ്‍ എടുത്ത് പുറകിലൂടെയെത്തി യുവതിയുടെ പിന്‍ഭാഗത്തു പിടിച്ച ശേഷം കടന്നു കളയുകയായിരുന്നു.
അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് വഴിയാത്രക്കാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞു. ഇയാള്‍ സഞ്ചരിച്ച എന്‍ഡോര്‍ക്ക് സ്കൂട്ടര്‍ കണ്ടെത്തിയെങ്കിലും സിസിടിവിയില്‍ നമ്പര്‍ വ്യക്തമല്ലാത്തതു പോലീസിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
വെളുത്ത നിറത്തിലുള്ള ഷോര്‍ട്സും മെറൂണ്‍ കളര്‍ ടീ ഷര്‍ട്ടും ഹെല്‍മറ്റും ധരിച്ചെത്തിയ യുവാവ് ചാത്യാത്ത്- പച്ചാളം വഴിയാണ് അയ്യപ്പന്‍കാവിലേക്ക് എത്തിയത്. വാഹനത്തിന്റെ മുന്‍വശത്തെ മഡ് ഗാര്‍ഡ് കറുത്ത നിറത്തിലുള്ളതാണ്. 50 ലധികം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497980402, 9497932845 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് എറണാകുളം നോര്‍ത്ത് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. അന്തിക്കുന്നുമ്മല്‍ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യ(35) ആണ് മരിച്ചത്. കാല്‍വഴുതിവീണ അഞ്ച് വയസുകാരി മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി പോയതായിരുന്നു രമ്യ. ഈ സമയം മകളും ഒപ്പം പോയി. ഇതിനിടെ കുട്ടി കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ രമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തെരച്ചില്‍ തുടരുകയാണ്.
District News
ഏറ്റുമാനൂർ: യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം മുണ്ടകപ്പാടം കൊച്ചുകളത്തിൽ റോയി കുര്യന്റെ (റിട്ട. എസ്ഐ) മകൾ ആഷ്ലി റോയി (26) ആണ് മരിച്ചത്.
അടിച്ചിറയിൽ റെയിൽവേ ട്രാക്കിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് ആഷ്ലിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. സ്ഥലത്തെത്തിയ ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11.30 ന് തെള്ളകം പുഷ്പഗിരി സെന്റ് തോമസ് പള്ളിയിൽ. മാതാവ്: റീന. സഹോദരങ്ങൾ: എഡ്രിൻ, എബിൻ.
District News
ചിങ്ങവനം: മദ്യലഹരിയില്‍ യുവതി ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ചുകയറി അപകടം. തുടര്‍ന്ന് പുറത്തിറങ്ങിയ യുവതി റോഡിൽ ബഹളംവച്ച് നാട്ടുകാരെ കൈയേറ്റവും ചെയ്തു. എംസി റോഡില്‍ കുറിച്ചി അഞ്ചല്‍കുറ്റി കവലയിലാണ് ഇന്നലെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കാര്‍ ബൈക്കില്‍ ഇടിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവതി റോഡില്‍ കൂടിനിന്നവരെയടക്കം കൈയേറ്റം ചെയ്യുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എംസി റോഡിലേയ്ക്ക് കയറുന്നതിനിടയില്‍ ഇവരുടെ കാര്‍ ബൈക്കില്‍ തട്ടുകയായിരുന്നു.
ഉടന്‍ തന്നെ പുറത്തിറങ്ങിയ യുവതി കൈയില്‍ ഉണ്ടായിരുന്ന വലിയ കുട എടുത്ത് ബൈക്ക് യാത്രക്കാരനെയും തടസം പിടിക്കാന്‍ എത്തിയവരെയും തല്ലുകയായിരുന്നു. യുവതി മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചിങ്ങവനം പോലിസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത ശേഷം വിട്ടയച്ചു.
National
തൂത്തുക്കുടി: തമിഴ്നാട് തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ടിവികെയുടെ രണ്ട് പ്രാദേശിക നേതാക്കൾ അറസ്റ്റിലായി. തൂത്തുക്കുടി, രാമനാഥപുരം ജില്ലക്കാരാണ് പ്രതികൾ. തമിഴ്നാട്ടിലെ വോട്ടെണ്ണലിന് തലേന്ന് മേയ് മൂന്നിനാണ് തൂത്തുക്കുടി ശ്രീവൈകുണ്ടഠം സ്വദേശിയായ യുവതി പീഡനത്തിനിരയായത്.
ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവർ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കാറിൽവച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയതിന് ശേഷം ഒരു ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ശ്രീവൈകുണ്ഠം വനിത പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് ബാലസുബ്രമണ്യത്തിനെയും ജയബാലിനെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
ഡിഎംകെയെ കുറ്റപ്പെടുത്താതെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം വിജയ് നിർവഹിക്കണമെന്ന് കനിമൊഴി എംപി വിമർശിച്ചു. ക്രമസമാധാന തകർച്ചയിൽ ഡിഎംകെ സർക്കാരിന്റെ വഴിയിൽ തന്നെയാണെന്ന് കെ.അണ്ണാമലൈ സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്.
District News
ഹരിപ്പാട്: കെഎസ്ആർടിസി മിന്നൽ ബസിൽ സഹയാത്രക്കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി തിരുവങ്ങാട്ട് ചേരക്കര സുഹാറ മൻസിലിൽ ഷെബീർ (41) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്.
ഇന്നലെ വെളുപ്പിന് 4.30ന് ബസ് ഹരിപ്പാട് എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. പാലക്കാട് സ്വദേശിനിയായ യുവതി, പാലക്കാട്ടുനിന്നു തിരുവനന്തപുരത്തേക്ക് മിന്നൽ ബസിൽ യാത്ര ചെയ്യുകയായിരുന്നു. കൊച്ചിയിൽനിന്നു ബസിൽ കയറിയ പ്രതി, യുവതിയുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്.
ബസ് ഹരിപ്പാട് എത്താറായപ്പോൾ പ്രതി ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ ഭയന്നുപോയ യുവതി ബഹളം വച്ചതോടെ പ്രതി മാപ്പ് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ബസ് ഹരിപ്പാട് പോലീസ് സ്റ്റേഷനിലേക്ക് എത്തി യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതി ഷെബീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം.
ക്രിമിനൽ കേസ് പ്രതി പന്നിയോട് സ്വദേശി ബ്രൂസ്ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചത്. കെഎസ്ആർടിസി ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കെഎസ്ആർടിസി സ്റ്റാൻഡ് പ്രധാന ഓഫീസിന് പിൻവശത്തുള്ള ബെഞ്ചിൽ സ്ത്രീ കിടന്നുറങ്ങുകയായിരുന്നു ഈ സമയത്താണ് പ്രതി എത്തുന്നതും പീഡനം നടത്തുന്നതും.
അധികൃതരുടെ പരാതിയിൽ കാട്ടാക്കട പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
കൊച്ചി: ആണ്‍സുഹൃത്തിനെ കത്തിമുനയില്‍ നിർത്തി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും അറസ്റ്റില്‍. എറണാകുളം സ്വദേശി സഞ്ജയ് (30) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. ഇയാള്‍ കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തുനിന്നാണ് ഇയാള്‍ ഇന്നലെ വൈകുന്നേരം പിടിയിലായത്.
നിരവധി കേസുകളില്‍ പ്രതികളായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി രാഹുല്‍ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28) എന്നിവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ മൂന്നുപേരും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതെന്ന് സെന്‍ട്രല്‍ പോലീസ് പറഞ്ഞു.
സെന്‍ട്രല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രേമാനന്ദ കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ എസ്എച്ച്ഒ ജിജോയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് എതിര്‍വശം കാടുപിടിച്ചുകിടക്കുന്ന ബ്യൂമോണ്ട് ഹോട്ടല്‍ സമുച്ചയത്തിലായിരുന്നു സംഭവം.
സംഭവത്തെത്തുടര്‍ന്ന് നഗരത്തില്‍ കാലങ്ങളായി അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളില്‍ പോലീസ് പരിശോധന നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ പോലീസ് പരിശോധന ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് വിവേകാനന്ദ റോഡിലുള്ള ബ്യൂമോണ്ട് ഹോട്ടല്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സന്ധ്യ മയങ്ങിയാല്‍ മദ്യപസംഘങ്ങളും പിടിച്ചുപറിക്കാരുമൊക്കെ ഇവിടെ തമ്പടിക്കാറുണ്ട്. കമിതാക്കളില്‍ പലരും ഇവിടെ എത്താറുണ്ടെന്നും പ്രദേശത്തെ കച്ചവടക്കാര്‍ പറഞ്ഞു. ഏഴു നിലകളിലുള്ള ഈ ഹോട്ടല്‍ തര്‍ക്കത്തെത്തുടര്‍ന്ന് ഏറെനാളായി അടഞ്ഞുകിടക്കുകയാണ്.
Kerala
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. ആലപ്പുഴ സ്വദേശി ആര്യ(26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.
വിദേശത്ത് ജോലിക്ക് പോകാനായി ബംഗളൂരുവിലെ ജോലി അവസാനിപ്പിച്ച് രണ്ട് മാസങ്ങൾക്ക് മുൻപാണ് ആര്യ നാട്ടിലെത്തിയത്. ഒരു മാസം മുമ്പാണ് രോഗലക്ഷണം കണ്ടത്.
ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിലാണ് ചികിത്സിച്ചത്. പിന്നീട് വീണ്ടും രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെയാണ് മരണംസംഭവിച്ചത്.
Kerala
കൊച്ചി: പ്ലാറ്റ്ഫോമിൽനിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽനിന്ന് വീണു യുവതി മരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കൊല്ലം മൺറോതുരുത്ത് നെന്മേനി തെക്ക് തുണ്ടത്തിൽ വീട്ടിൽ ചിപ്പിയാണു (32) മരിച്ചത്. പരേതരായ ദയാനന്ദന്റെയും വിജയമ്മയുടെയും മകളാണ്.
വഞ്ചിനാട് എക്സ്പ്രസ് രാവിലെ 5.10ന് പ്ലാറ്റ്ഫോമിൽ നിന്നു നീങ്ങിത്തുടങ്ങിയ സമയത്ത് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് ട്രെയിനിനടിയിലേക്കു വീഴുകയായിരുന്നു.
ഉടൻ തന്നെ ട്രെയിൻ നിർത്തി യുവതിയെ പുറത്തെടുത്തെങ്കിലും മരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. അപകടത്തെ തുടർന്നു 45 മിനിറ്റ് വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. ഭർത്താവ്: ബൈജു. മക്കൾ: ദേവാനന്ദ്, ദേവനന്ദിത.
Kerala
കൊച്ചി: യാത്രക്കാരിക്കുനേരേ അശ്ലീല ആംഗ്യങ്ങള്‍ കാട്ടി സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് ലോറി ഡ്രൈവർക്ക് രണ്ടു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കന്യാകുമാരി വിളയംകോട് വാരിയംവിള വീട്ടില്‍ ജി. പ്രിന്സിനെയാണു എറണാകുളം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2020 സെപ്റ്റംബര്‍ 17ന് രാവിലെ പൈപ്പ്ലൈന് സിഗ്നലില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരി യാത്ര ചെയ്തിരുന്ന ബസിന്റെ ദിശയില്‍ വലതുവശത്ത് നിര്‍ത്തിയ ലോറിയുടെ ഡ്രൈവര്‍ അശ്ലീല ചേഷ്ടകള്‍ കാട്ടിയതിനുപുറമെ ബസില്‍നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുകയായിരുന്ന പരാതിക്കാരിയെ ലോറിയില്‍ പിന്തുടര്ന്നും ശല്യം ചെയ്തെന്നാണു പരാതി.
ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അലന് ഇ. ബൈജുവിന്റേതാണ് ഉത്തരവ്. അശ്ലീല വാക്കുകള്‍ കൊണ്ടോ അംഗവിക്ഷേപങ്ങള്‍ കൊണ്ടോ സ്ത്രീത്വം അപമാനിക്കല്‍, പൊതുസ്ഥലത്ത് ലൈംഗിക ചേഷ്ട കാട്ടല് എന്നീ കുറ്റങ്ങള്‍ക്കുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് ആക്ടിലെയും വകുപ്പുകള്‍ പ്രകാരമാണു ശിക്ഷ. യുവതിയുടെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത്.
District News
അടൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരും ഹർത്താൽ അനുകൂലികളും തമ്മിൽ വാക്കേറ്റം. ബംഗളുരുവിൽ നിന്ന് കൈക്കുഞ്ഞുമായി അടൂരിലെത്തിയ യുവതിയും സമരക്കാരുമായാണ് തർക്കമുണ്ടായത്. യുവതിയോടൊപ്പം ബന്ധുക്കളായ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു.
കായംകുളം വരെ ട്രെയിനിൽ യാത്ര ചെയ്ത ശേഷം ബസിൽ അടൂരിലെത്തിയ ഇവർ, പുനലൂരിലേക്ക് പോകുന്നതിനായി കെഎസ്ആർടിസി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സമരക്കാർ ബസ് തടഞ്ഞതിനേ തുടർന്നാണ് വാക്കേറ്റം ഉണ്ടായത്.
രോഗിയായ കൈക്കുഞ്ഞുമായി കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ യാത്രതിരിച്ചതായും ഇവിടെ ഹർത്താലാണന്നുള്ള വിവരം അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു.
Kerala
തൃശൂർ: ഒരേ കയറിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. മാളയിലെ ശ്രീജിത്തിന്റെ വാടകവീട്ടിലാണ് ഇരുവരും തൂങ്ങി മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. നേരത്തേ രണ്ടുതവണ വിവാഹിതനായ ആളാണ് ശ്രീജിത്ത്. ഇയാളുടെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്കു മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മിൽനയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മിൽനയെ കാണാതായത്. മിൽനയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ മാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Kerala
അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയിൽ എത്തിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര സ്വദേശിനി സ്വാതി (22) ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ ഒന്നരയോടെ പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.
മാതൃസഹോദരൻ അഭിലാഷിന് പെട്ടെന്നുണ്ടായ വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഓട്ടോയിൽ പോവുകയായിരുന്നു സ്വാതിയും സംഘവും. യാത്രാമധ്യേ സൈഡ് റോഡിൽനിന്നു പെട്ടെന്ന് പഴയ നടക്കാവ് റോഡിലേക്ക് കയറിവന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം തെറ്റി പോസ്റ്റിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് കമ്പികളുമായി വാഹനത്തിന് മുകളിലേക്ക് വീണു. തത്സമയം രക്ഷാപ്രവർത്തനം നടത്താനാവാതെ നാട്ടുകാർ നിസഹായരായി. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ച ശേഷം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്വാതിയെ പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും രക്തം വാർന്ന് സ്വാതി മരിച്ചിരുന്നു. അഭിലാഷ്, ദീപിക, ഡ്രൈവർ ഹരിസുധൻ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. പുന്നപ്ര പാലപ്പറമ്പ് വീട്ടിൽ സോണിമോന്റെയും മിനിമോളുടെയും മകളാണ് സ്വാതി.
Kerala
കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയതായുള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയായ യുവതിയുടെ മൊഴി വീണ്ടും എടുത്തു.
കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിൽ എത്തിയാണ് മൊഴിയെടുത്തത്. തനിക്കു നേരിടേണ്ടിവന്ന അതിക്രമം സംബന്ധിച്ച് ആദ്യം നൽകിയ മൊഴിതന്നെ അന്വേഷണ സംഘത്തോട് വീണ്ടും ആവർത്തിച്ചു. സംഭവം പുറത്തു പറയരുതെന്ന് ആശുപത്രി പരിസരത്ത് ഭീഷണി ഉണ്ടായതായും യുവതി മൊഴി നൽകി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരേയാണ് കൊല്ലം സ്വദേശിനി 25കാരിയായ യുവതി കഴിഞ്ഞയാഴ്ച കായംകുളം പോലീസിൽ പരാതി നൽകിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരയെ ഭീഷണിപ്പെടുത്തിയതുൾപ്പടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സംഭവത്തിൽ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോട് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഉടൻതന്നെ അന്വേഷണ സംഘം മജിസ്ട്രേറ്റിന് മുന്നിൽ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.
ഏപ്രിൽ നാലിന് പുലർച്ചെ കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ രക്ഷകനായെത്തിയ സിനിൽ വാഹനത്തിൽ കയറ്റുന്നതിനിടെ യുവതിക്കുനേരേ അതിക്രമം കാട്ടിയെന്നാണ് പരാതി.
Kerala
കൊല്ലം: പരവൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചിറക്കര സ്വദേശി ചിഞ്ചു (33) ആണ് മരിച്ചത്. ഭർത്താവ് റെജി മോനൊപ്പം സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു.
പരവൂർ പാരിപ്പള്ളി റോഡിൽ പുത്തൻകുളത്തായിരുന്നു അപകടം നടന്നത്. പരിക്കേറ്റ റെജി മോൻ ചികിത്സയിൽ കഴിയുകയാണ്.
കല്ലമ്പലം കാട്ടുപുതുശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ആണ് ദമ്പതികളെ ഇടിച്ചത്. അമിത വേഗതയിൽ എത്തിയ കാർ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ കുശിനഗറിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്കും മാതാവിനും നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ കാജൽ (23) എന്ന യുവതി മരിച്ചു, മാതാവ് ലീലാവതി ദേവി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടിലെ മേൽക്കുര വഴി വീടിനുള്ളൽ കയറിയ അജ്ഞാതനായ ഒരാൾ ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരുടെയും മേൽ ആസിഡ് ഒഴിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ലീലാവതിയുടെ ഭർത്താവ് പ്രഭുനാഥ് യാദവ് ഓടിയെത്തിയപ്പോഴെയ്ക്കും പ്രതി രക്ഷപ്പെട്ടു.
ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലായിരിക്കെ കാജൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലീലാവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കുറ്റിക്കോൽ: രാവിലെ ജോലിക്കു പോകുകയായിരുന്ന യുവതിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. പള്ളഞ്ചി പുതിയകണ്ടത്തെ പി. ലത (46)യെയാണ് കാട്ടുപന്നി ആക്രമിച്ചത്.
കാസർഗോട്ടെ ഒരു അപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ലത രാവിലെ ജോലിക്കു പോകാനായി പള്ളഞ്ചി വട്ടക്കുണ്ടിലെ ബസ് വെയിറ്റിംഗ് ഷെഡിലേക്കു നടക്കുമ്പോൾ സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് ഓടിയെത്തിയ പന്നി ആക്രമിക്കുകയായിരുന്നു.
നിലത്തു വീണ ലത എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ പന്നി വീണ്ടും കുത്താനെത്തിയെങ്കിലും ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.
ലതയെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
Kerala
കൊച്ചി: കളമശേരിയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. എലൂർ സ്വദേശി വിപിനാണ് അറസ്റ്റിലായത്. മാലിക്ക് ഷോപ്പിന് സമീപം ഇടവഴിയിലായിരുന്നു അതിക്രമം. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതയെ പ്രതി തടഞ്ഞു നിർത്തി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
രാജാക്കാട്: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് യുവതി സഹായം തേടുന്നു. സേനാപതി പഞ്ചായത്തിലെ മുക്കുടില്‍ ഞാറുകുളത്ത് ആനി റോസ് ജോര്‍ജാണ് (26) സുമനസുകളുടെ കരുണയ്ക്കായി കരം നീട്ടുന്നത്.
ബികോം പാസായശേഷം നാലു വര്‍ഷം മുന്‍പ് തൃക്കാക്കര ലോജിക് കോളജില്‍ സിഎംഎക്ക് പഠിക്കുന്നതിനിടെയാണ് രോഗബാധിതയായത്. ഇതിനിടെ വൃക്കദാതാവിനെ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് സഹോദരന് വൃക്ക നല്കാന് തയാറായി. എന്നാല്‍ ആനിയുടേത് എ പോസിറ്റീവും സഹോദരന്റെ വൃക്ക ബി പോസിറ്റീവും ആയിരുന്നു.
അടുത്ത നാളില്‍ സഹോദരന്റെ വൃക്ക മറ്റൊരാള്‍ക്ക് നല്കി, അവരുടെ ബന്ധുക്കള്‍ എ പോസിറ്റീവ് വൃക്ക ആനിക്ക് നല്‍കാമെന്നാണ് ചികിത്സിക്കുന്ന മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
28നു നടക്കുന്ന ശസ്ത്രക്രിയയ്ക്കായി ആനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് 20 ലക്ഷം രൂപയോളം ചെലവുവരും.
പിതാവ് മരിച്ചുപോയ ആനി അമ്മയോടും സഹോദരനോടുമൊപ്പം 30 സെന്റ് സ്ഥലത്ത് ക്രെഡിറ്റ് യൂണിയന് സംഘടന നിര്‍മിച്ചുനല്‍കിയ ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്.
കൂലിപ്പണിക്ക് പോയിരുന്ന അമ്മയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണ്. സഹോദരന് ജിത്തു പാചകവാതക ഏജന്‍സിയുടെ വാഹനത്തില്‍ ജോലിക്ക് പോകുകയാണ്.
നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഈ കുടുംബം. ആനി റോസ് ഇപ്പോള്‍ ഇഗ്നോ വഴി എംബിഎ ചെയ്തുവരികയാണ്. യുവതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.
സേനാപതി യൂണിയന് ബാങ്ക് ശാഖയില്‍ ആനി റോസ് ജോര്‍ജിന്റെ പേരില്‍ 735302010004682 എന്ന നമ്പറില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ്ഇ കോഡ്: UBIN0573531. ഗൂഗിള്‍ പേ നമ്പര്‍: 9744408981.
Kerala
പാലോട്: കഴിഞ്ഞ ദിവസം പാലോടുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലോട് പാപ്പനംകോട് സ്വദേശിനി സിബിനയാണ് (30) മരിച്ചത്. കഴിഞ്ഞ ദിവസം റോഡ് മുറിച്ചു കടക്കുക്കുന്നതിനിടെ ഇരുചക്ര വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. പാലോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്.
District News
നിലന്പൂർ: യുവതിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതിക്ക് മൂന്ന് വർഷം തടവും 15,000 രൂപ പിഴയടക്കാനും നിലന്പൂർ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു.
തിരുവനന്തപുരം ചക്കിപ്പാറ പുനലാലിലെ ലെനിൻ രാജ്ഭവൻ വീട്ടിലെ ഷുഹൈബിനെ (23) യാണ് മൂന്ന് വർഷം തടവിനും 15,000 രൂപ പിഴയടക്കുന്നതിനും പിഴയടച്ചില്ലെങ്കിൽ ഒന്‍പത് മാസം അധിക തടവ് അനുഭവിക്കുന്നതിനും ശിക്ഷിച്ചത്.
2022 ജൂലൈ മുതൽ ഒന്നാം സാക്ഷിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി, പിന്നീട് ജൂലൈ 25 ന് വൈകുന്നേരം ഏഴിന് നിലന്പൂർ കോടതിപ്പടിയിൽ ബലമായി ഓട്ടോറിക്ഷയിൽ പിടിച്ചു കയറ്റികൊണ്ടുപോയിരുന്നു.
ഓട്ടോറിക്ഷയിൽ വച്ച് ലൈംഗിക അക്രമത്തിന് വിധേയമാക്കുകയും തുടർന്ന് ഫോട്ട ോകളും മറ്റും പ്രതി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2000 രൂപ അപഹരിക്കുകയും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കേസ്.
നിലന്പൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലന്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്.
പ്രതി പിഴയടക്കുന്നപക്ഷം പിഴ സംഖ്യ ഇരക്ക് നൽകാനും ഉത്തരവായി.
Kerala
പട്ടാന്പി: താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റ് ചെയ്ത തൃത്താല സ്വദേശിനിയും ഗർഭസ്ഥശിശുവും മരിക്കാനിടയായതു ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ച മൂലമാണെന്നും ഉത്തരവാദികളായ ഡോക്ടർമാർക്കെതിരേ കർശനനടപടി വേണമെന്നും യുവതിയുടെ ബന്ധുക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യുവതിക്ക് താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നും സംഭവത്തെക്കുറിച്ച് ഡിഎംഒ പറഞ്ഞതു പച്ചക്കള്ളമാണെന്നും കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി.
ഈ മാസം 16നാണു തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നാസർ ബാഷയുടെ ഭാര്യ നൗഷിജ (29)യെ പ്രസവത്തിനായി പട്ടാന്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസവും രക്തസ്രാവവും ഉണ്ടായതിനെത്തുടർന്ന് കുഴഞ്ഞുവീണ യുവതിയെ 19നാണു തൃശൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചത്.
വെള്ളിയാഴ്ച രാവിലെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽതന്നെ മരണം സംഭവിച്ചിരുന്നെന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്.
താലൂക്ക് ആശുപത്രിയിൽനിന്ന് ആംബുലൻസിലേക്കു കയറ്റുന്പോൾത്തന്നെ അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയസ്പന്ദനം നിലച്ചിരുന്നതായി ആംബുലൻസിൽ കൂടെയുണ്ടായിരുന്ന ഡോക്ടർ പറഞ്ഞതായി നൗഷിജയുടെ സഹോദരി നുഷൈബ പറഞ്ഞു.
ആശുപത്രിയിലുണ്ടായിരുന്ന മൂന്നു ദിവസവും നൗഷിജ വേദനകൊണ്ടു പുളയുകയായിരുന്നു. അനസ്തേഷ്യ നൽകാനുള്ള ഡോക്ടറില്ലാത്തതുകാരണം ചികിത്സ താമസിപ്പിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. ചികിത്സാരേഖകൾ നൽകാൻ താലൂക്ക് ആശുപത്രി അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് പോസ്റ്റ്മോർട്ടം നടത്താനാകാതെ 24 മണിക്കൂറിലധികം മൃതദേഹം മോർച്ചറിയിൽ കിടത്തേണ്ട ദുരനുഭവം ഉണ്ടായെന്നും കുടുംബം ആരോപിച്ചു.
തൃത്താല എംഎൽഎകൂടിയായ മന്ത്രി എം.ബി. രാജേഷും പട്ടാന്പി എംഎൽഎയും ഇതുവരെ കുടുംബത്തെ ബന്ധപ്പെടുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. നൗഷിജയുടെ കുടുംബത്തിനു സർക്കാർ അടിയന്തര സാന്പത്തികസഹായം അനുവദിക്കണമെന്ന് തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: വിവാഹമോചിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗീകമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ പാപ്പിനിശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയെ വിവാഹ വാഗ്ദാനം നല്കി 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ലൈംഗികമായി പീഡിപ്പിച്ചു. ബിസിനസ് തുടങ്ങാം എന്ന് പറഞ്ഞ് 16 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. സ്വര്‍ണവും പണവും തിരികെ ആവശ്യപ്പെട്ട പരാതിക്കാരിയെ പ്രതി ദേഹോപദ്രവം ഏല്പിച്ചതായും പരാതിയുണ്ട്.
നേരത്തെ റെയില്‍വേ ടിടിആര്‍ ആയി ആള്‍മാറാട്ടം നടത്തിയതിന് നിയാസിനെതിരെ ഷോര്‍ണൂര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഇയാള്‍ ഇത്തരത്തില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
National
മുംബൈ: മുംബൈയില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കേൾവി - സംസാര ശേഷികളില്ലാത്ത 20 വയസുകാരിയെയാണ് അച്ഛൻതന്നെ പീഡിപ്പിച്ചത്. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് പിതാവ് അറസ്റ്റിലായത്.
കേസിൽ 17 വയസുള്ള ആൺകുട്ടിയെയും മറ്റൊരു പുരുഷനെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തിരിച്ചറിയൽ പരേഡിൽ യുവതി ഇവരെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഡിഎൻഎ പരിശോധനയിൽ ഇരുവരുമല്ല കുട്ടിയുടെ പിതാവെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് സംശയത്തിന്റെ പേരിൽ യുവതിയുടെ പിതാവടക്കം 17 പേരുടെ സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. ഇതോടെയാണ് ഡിഎൻഎ ഫലം പോസിറ്റീവായതും യുവതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതും. 2025 സെപ്റ്റംബറിലാണ് യുവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതോടെ മുത്തശിയോട് വിവരം ധരിപ്പിച്ചു. വൈദ്യപരിശോധനയിൽ യുവതി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി.
പീഡന വിവരം യുവതി അറിയിച്ചതോടെ ആശുപത്രി അധികൃതർ ഉടൻ തന്നെ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസുകാർ യുവതിയുടെ പിതാവിനോട് സംസാരിച്ചെങ്കിലും ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇയാൾ നിഷേധിക്കുകയായിരുന്നു. പരാതി നൽകാനും പിതാവ് വിസമ്മതിച്ചു. എന്നാൽ കൗൺസിലിംഗിന് ശേഷം യുവതി പരാതി നൽകാൻ തയാറായി.
പരാതിയിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ടുപേരെ ആദ്യം അറസ്റ്റ് ചെയ്തു. ഇവരുടെ ഡിഎൻഎ ഫലം തെറ്റായതോടെ പിതാവ് ഉൾപ്പെടെ സംശയമുള്ള 17 പേരുടെ രക്ത സാമ്പിളുകൾ എടുക്കുകയും പരിശോധനയ്ക്ക് അയയ്ക്കുകയുമായിരുന്നു.
Kerala
കൊച്ചി: എറണാകുളം തിരുവായൂരില്‍ യുവതിക്കു നേരെ സദാചാര ആക്രമണം. ഓഫീസില്‍നിന്നു പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ കൊല്ലം സ്വദേശിനിയെയാണ് ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഒൻപതു പേര്‍ക്കെതിരെ പുത്തന്‍കുരിശ് പോലീസ് കേസ് എടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലി കഴിഞ്ഞു നടന്നു വരികയായിരുന്ന യുവതിയെയും ഒപ്പമുള്ള ആണ്‍സുഹൃത്തിനെയും ഒരു സംഘം ആക്രമിച്ചത്. യുവതിയെ മർദിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ആണ്‍സുഹൃത്തിനെയും ക്രൂരമായി മർദിച്ചു. ഇരുവരും ചികിത്സയിലാണ്. അതേസമയം, യുവതിയും സുഹൃത്തും ചേര്‍ന്നു മര്‍ദിച്ചെന്ന പരാതി പ്രതികളും നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.
National
ആഗ്ര: ആഗ്രയിൽ ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആഗ്രയിലെ പാർവതി വിഹാറിൽ വെള്ളിയാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മിങ്കി ശർമ എന്ന യുവതിയുടെ മരണത്തിൽ വിനയ് രാജ്പുത് എന്നയാളാണ് അറസ്റ്റിലായത്. യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. പ്രധാന റോഡുകളിലെ സിസിടിവികൾ നിരീക്ഷിച്ചതിനേ തുടർന്നാണ് കേസിലെ തുമ്പായത്.
സിസിടിവികളിൽ നിന്ന് യുവതിയുടെ സ്കൂട്ടർ സഹപ്രവർത്തകനായ വിനയ് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. യുവതിയുമായി ദീർഘകാലമായി പ്രണയത്തിലായിരുന്ന യുവാവിന് യുവതിയേക്കുറിച്ച് തോന്നിയ സംശയമാണ് കൊലപാതകത്തിന് കാരണമായത്.
Kerala
മുംബൈ: കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. മരിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ വലയിലായത്.
ഉണ്ണികൃഷ്ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും പോലീസ് കേസെടുത്തിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ മുംബൈയിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.
ഗ്രീമയുടെയും മാതാവിന്റെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. 200 പവൻ സ്ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്.
ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ്. കമലേശ്വരത്ത് സജ്ജന (53), മാതാവ് ഗ്രീമ (33) എന്നിവരാണ് മരിച്ചത്.
District News
കോട്ടയം: പാറേച്ചാല്‍ പാലത്തില്‍നിന്നും ആറ്റില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം തിരുവാതുക്കല്‍ പാറേച്ചാല്‍ ബൈപാസ് റോഡിലായിരുന്നു സംഭവം.
അമ്പലക്കടവ് സ്വദേശിയായ യുവതിയാണ് ആറ്റില്‍ ചാടിയത്. പാലത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നെത്തിയ യുവതി പാലത്തില്‍നിന്നു ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തി കരയ്ക്കെയെത്തിക്കുകയായിരുന്നു. യുവതിയെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
കോഴിക്കോട്: താമരശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗീസ് (42) ആണ് മരിച്ചത്.
താമരശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി നാലു ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്.
തുടര്‍ ചികിത്സക്കായി ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് മരണം.
Kerala
കോഴിക്കോട്: കക്കട്ടിലിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്.
കക്കട്ടിലിന് സമീപം നിട്ടൂരിലാണ് അപകടമുണ്ടായത്. സിന്ധു മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: പ്രേമന്. മക്കള്‍: അഭിഷേക്, അദ്വൈത്.
National
ഗുഡ്ഗാവ്: ഫരീദാബാദിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അക്രമികൾ വലിച്ചെറിഞ്ഞത് അമിതവേഗത്തിൽ ഓടിക്കൊണ്ടിരുന്ന വാനിൽനിന്നെന്ന് യുവതിയുടെ ബന്ധു മാധ്യമങ്ങളോടു പറഞ്ഞു. ലിഫ്റ്റ് വാഗ്ദാനം ചെയ്തു യുവതിയെ വാഹനത്തിൽകയറ്റിയ ഉടൻ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി അക്രമികൾ പീഡിപ്പിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന രണ്ടുപേരും പീഡിപ്പിച്ചതായി യുവതിയുടെ ബന്ധു പറഞ്ഞു.
സുഹൃത്തിന്റെ വീട്ടിൽ പോകുന്നതിനായി രാത്രി വൈകി ഫരീദാബാദിൽ വാഹനം കാത്തുനിൽക്കവെയാണ് യുവതിക്ക് വാനിലെത്തിയവർ ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. തുടർന്ന് മൂന്ന് മണിക്കൂറോളം യുവതിയുമായി സഞ്ചരിച്ച അക്രമികൾ ഗുഡ്ഗാവ് - ഫരീദാബാദ് റോഡിലെ വിജനമായ സ്ഥലത്ത് കൊടുംതണുപ്പിൽ വലിച്ചെറിയുകയായിരുന്നു.
വാഹനത്തിൽനിന്നുള്ള വീഴ്ചയിൽ തലയിലും മുഖത്തും ആഴത്തിൽ പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളായ രണ്ടുപേരെയും പോലീസ് ഉത്തർപ്രദേശിൽനിന്നും മധ്യപ്രദേശിൽനിന്നും അറസ്റ്റു ചെയ്തു. ഇവർ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. മൂന്നുകുട്ടികളുടെ അമ്മയായ യുവതി ഭർത്താവുമായി പിണങ്ങി മാതാപിതാക്കളോടൊപ്പമാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം അമ്മയുമായി വഴക്കിട്ടാണ് യുവതി രാത്രിയിൽ വീട്ടിൽനിന്നു പുറത്തേയ്ക്കു പോയത്.
National
സേലം: ഭർത്താവുമായി അകന്ന് താമസിച്ചിരുന്ന യുവതിയെ കൊലപ്പെട്ടുത്തി കാമുകൻ. രണ്ട് കുട്ടികളുടെ അമ്മയായ സുമതി(25)യാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ വന്ന ഫോൺ കോളിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് യുവതിയെ കൊലപ്പെടുത്തിയത്. മൃതദേഹം കൊക്കയിൽ തള്ളിയ 22കാരനായ കാമുകൻ യുവതിയുടെ മാലയിൽ ഉണ്ടായിരുന്ന താലി വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ഭർത്താവിന് കൊറിയർ അയച്ച് നൽകി.
തമിഴ്നാട്ടിലെ സേലത്താണ് സംഭവം. യുവതിയുടെ മൃതദേഹം യേർക്കാട് കുപ്പന്നൂർ ചുരത്തിൽ 300 അടി താഴ്ചയിൽ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പ്രതി ജി. വെങ്കടേഷിനെ അറസ്റ്റ് ചെയ്തു. ട്രെക്ക് ഡ്രൈവറായ ഷൺമുഖത്തിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട സുമതി.
കുടുംബ പ്രശ്നങ്ങളെതുടർന്ന് സുമതി രണ്ട് വർഷമായി തനിച്ചാണ് താമസം. ദമ്പതികളുടെ രണ്ട് മക്കൾ ഷൺമുഖനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഏതാനും മാസങ്ങൾക്ക് മുന്‍പാണ് ഇൻസ്റ്റഗ്രമിലൂടെ വെങ്കടേഷ് സുമതിയുമായി സൗഹൃദത്തിലാവുന്നത്.
Kerala
തിരുവനന്തപുരം: കാർ യാത്രികരായ യുവതിയെയും കുടുംബത്തെയും അക്രമിച്ച യുവാവ് അറസ്റ്റിൽ. പിരപ്പൻകോട് അജി വിലാസത്തിൽ അജിയാണ് (45) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ പിരപ്പൻകോടായിരുന്നു സംഭവം.
യുവതി ഓടിച്ചിരുന്ന കാർ ജംഗ്ഷനിലെത്തിയപ്പോൾ എൻജിൻ ഓഫായി നിന്നു. ഇതോടെ റോഡരികിൽ നിൽക്കുകയായിരുന്ന പ്രതി കാറിൽ അടിച്ച് ബഹളം വയ്ക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവതിയെയും കാറിലുണ്ടായിരുന്ന മക്കളെയും യുവതിയുടെ സഹോദരിയെയും ഇയാൾ മർദിക്കുകയായിരുന്നു. കന്യാകുളങ്ങര സിഎച്ച്സിയിൽ ചികിത്സ തേടിയ യുവതി വെഞ്ഞാറമൂട് പോലീസില്‍ പരാതി നൽകി. പിന്നാലെ പോലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: എസ്എച്ച്ഒ പ്രതാപചന്ദ്രന് അതിക്രൂരമായാണ് തങ്ങളെ ഉപദ്രവിച്ചതെന്നു ബെന്‍ജോ ബേബി. അടുത്തുള്ള ടൂറിസ്റ്റ് ഹോമില്‍നിന്നും രണ്ടുപേരെ അറസ്റ്റ് ചെയ്യുന്നതു കണ്ടപ്പോള്‍ വീഡിയോ എടുത്തതാണ് പ്രശ്നമായത്. ഇതാണ് തന്നെ അറസ്റ്റ് ചെയ്യാനും തുടര്‍ന്നുണ്ടായ ക്രൂരതകള്‍ക്കും കാരണമായതെന്നു ബെന്‍ജോ ബേബി ദീപിക ഓണ്‍ലൈനോടു പ്രതികരിച്ചു.
"തൊട്ടടുത്തുള്ള ഹമ്മിംഗ് ബേര്‍ഡ് (Humming Bird) എന്ന ടൂറിസ്റ്റ് ഹോമില്‍നിന്നു രണ്ടു പയ്യന്മാരെ പോലീസ് കൊണ്ടുപോകുന്നത് കണ്ടു. കഞ്ചാവാണോ, എന്താണ് സംഭവമെന്ന് ആദ്യം മനസിലായില്ല. അതുകണ്ടു നിന്നപ്പോള്‍ ഞാന്‍ വീഡിയോ എടുത്തു. വീഡിയോ എടുത്തതാണ് പ്രശ്നമായത്. പിന്നീട് എന്നെ പോലീസ് കൊണ്ടുപോകുന്നതു കണ്ട്, പിന്നാലെ കൈകുഞ്ഞുങ്ങളുമായി ഭാര്യ സ്റ്റേഷനിലേക്കു വരികയായിരുന്നു.'
എന്നാല്‍, എകെ4 7 എടുത്ത് വെടിവയ്ക്കാന്‍ വന്നതു പോലെയാണ് പോലീസ് ഭാര്യയോടും കുഞ്ഞുങ്ങളോടും പെരുമാറിയത്. ഭാര്യയെ തള്ളിയിടാന്‍ നോക്കി, അടിച്ചു, ഉപദ്രവിക്കുകയായിരുന്നു'' എന്നാണ് ബെന്‍ജോ ബേബിയുടെ വാക്കുകള്‍.
2024 ജൂണ്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം നോര്‍ത്ത് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.
അതേസമയം, കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും വനിത ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തെന്നും അതോടെയാണ് താന്‍ പ്രതികരിച്ചതെന്നുമാണ് ആരോപണ വിധേയനായ എസ്എച്ച്ഒ പ്രതാപചന്ദ്രന്റെ പ്രതികരണം.
Kerala
തലശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിക്കുനേരെ അക്രമം നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പാനൂർ പാറാട് പുത്തൂർ ക്ലബ്ബിന് സമീപം താമസിക്കുന്ന മുഹമ്മദ് അജ്മൽ (27) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു..
സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രതിയുടെ ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെ തലശേരി നാരങ്ങാപ്പുറത്തുള്ള മറ്റൊരു വീട്ടിലും പ്രതി കയറിയതായി പോലീസിനു വിവരം ലഭിച്ചു. തുടർന്നു പോലീസ് സംഘം ടൗണിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ തെരച്ചിൽ നടത്തിയാണ് പ്രതിയെ പിടികൂടിയത്.
സ്റ്റേഷനിലെത്തിച്ച പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു. പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ബലാത്സംഗം, കവർച്ച എന്നിവയുൾപ്പെടെ നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചൊവ്വാഴ്ച കെപിസിസിക്ക് ലൈംഗിക പീഡന പരാതി നൽകിയ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ. വ്യാജ പരാതിയെന്ന് ആവര്‍ത്തിച്ച ഫെന്നി പോലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാർഥിത്വം പിന്‍വലിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഫെന്നി നൈനാൻ. ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാൻ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. എന്നാൽ, പരാതി വ്യാജമാണെന്നും തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കാനുള്ള നീക്കമാണെന്നും പരാതി നൽകിയത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലെന്നും ഏതു വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും ഫെന്നി നൈനാൻ വെല്ലുവിളിച്ചു. ഏതു ഹോംസ്റ്റേയിലേക്കാണ് കയറ്റി കൊണ്ടുപോയതെന്നും അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കണം.
ഒരു സ്ഥാനാർഥിയെ ഏത് വിധേനയും തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. പോലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തിയാൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വ്യാജ പരാതി കൊടുത്ത വ്യക്തി ആദ്യം ചോദ്യങ്ങളിൽ മറുപടി പറയട്ടെ. പരാതി നൽകിയ ആളെ താൻ വെല്ലുവിളിക്കുകയാണ്.
ഏതുവാഹനത്തിലാണ് കൊണ്ടുപോയതെന്നും പറയണം. പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയാണുള്ളത്. സര്‍ക്കാരും പൊതുപ്രവര്‍ത്തകനും ഒരു ചാനലും ഉള്‍പ്പെട്ട ഗൂഢാലോചനയാണിതെന്നും ഫെന്നി ആരോപിച്ചു.
Kerala
കട്ടപ്പന: നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽനിന്ന് 2.40 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വടക്കഞ്ചേരി ഞാറംവാൻകുളമ്പ്, കണക്കൻതുരുത്തി പഴയചിറ ബിനു (49) ആണ് അറസ്റ്റിലായത്. പാലാ, തിരുവല്ല എന്നീ സ്ഥലങ്ങളിലുള്ള നഴ്സിംഗ് കോളജുകളിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് കട്ടപ്പന സ്വദേശിയായ യുവതിയിൽ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്.
സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് യുവതി ഇയാളെ ബന്ധപ്പെട്ടത്. അഡ്മിഷൻ ലഭിക്കാതെ വന്നതോടെ പണം തിരികെ ആവശ്യപെട്ടെങ്കിലും നൽകിയില്ല. തുടർന്ന് യുവതി കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോനു പരാതി നൽകുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദേശപ്രകാരം പോലീസ് ഇയാളെ പാലക്കാടുനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്കെതിരെ കഞ്ഞിക്കുഴി, കോട്ടയം, പൊൻകുന്നം, മണർകാട്, പാലാരിവട്ടം, എറണാകുളം, പാമ്പാടി പോലീസ് സ്റ്റേഷനുകളിൽ സമാന പരാതിയുണ്ട്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.
National
ഗൊരഖ്പൂർ: മുൻ കാമുകിയെ അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മറ്റൊരാളെ വിവാഹം കഴിച്ചതിനാണ് 20 വയസുകാരിയായ ശിവാനിയെ യുവാവ് കൊന്നത്. സംഭവത്തിൽ കാമുകൻ വിനയ് എന്ന ദീപക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗൊരഖ്പൂറിലെ റസൂൽപൂർ ഗ്രാമത്തിലാണ് സംഭവം.
ഈ വർഷം മേയിലാണ് ശിവാനി വിവാഹിതയായത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം ശിവാനി അമ്മയുടെ വീട്ടിലെത്തിയ സമയത്താണ് കൊലപാതകം നടന്നത്. വീട്ടിലെ ബാത്ത്റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു.
അന്വേഷണത്തിനിടെ ബന്ധുവിന്റെ വിവാഹ വിഡിയോയിൽ വിനയും ശിവാനിയും ഒരുമിച്ച് നിൽക്കുന്നതും പെട്ടെന്ന് ഇവരെ കാണാതാകുന്നതും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വിനയ്യെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
ശിവാനിയുടെ വീട്ടിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള വീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച അരിവാൾ പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
Kerala
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത ശശിധരനെയാണ് (32) കാമുകനും വനിതാ സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയത്.
മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷാണ് (37) കേസിലെ ഒന്നാം പ്രതി. കൈനകരി പഞ്ചായത്ത് പത്താം വാർഡിൽ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടിൽ രജനിയാണ് (38) രണ്ടാം പ്രതി. യുവാവിനും വനിതാ സുഹൃത്തിനുമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്നാണ് ( സ്പെഷ്യൽ കോടതി ) പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.ആസൂത്രിത കൊലപാതകം
വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയുമായും രജനിയുമായും ഒരേസമയം അടുപ്പത്തിലായിരുന്നു. അനിത ഗർഭിണിയായതിന് പിന്നാലെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടർന്ന് പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ 2021 ജൂലൈ ഒൻപതിന് ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അനിതയെ ഓട്ടോയിൽ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. തുടർന്ന് അനിതയെ പ്രബീഷ് കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി.നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാൻ രജനി വായും മൂക്കും അമർത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടെന്ന് കരുതി ഇരുവരും ചേർന്നു പൂക്കൈത ആറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തിൽ അരുംകൊലയാണെന്ന് തെളിഞ്ഞത്. നെടുമുടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
അന്വേഷണവും വിചാരണയും
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. കേസ് വേഗത്തിൽ അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ വേളയിൽ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത് കേസിൽ നിർണായകമായി. മയക്കുമരുന്നു കേസിൽ ഒഡിഷയിൽ ജയിലുള്ള രജനിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രബീഷ് തവനൂർ സെൻട്രൽ ജയിലിലാണ്. അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എൻ ബി ഷാരിയാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.
Kerala
തൃശൂർ: കണ്ടെയ്നർ ലോറി ഇടിച്ച് ഒടിഞ്ഞുവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് അകത്തു കയറി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിരയാണു (27) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിനു പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 6.45ന് സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്.
കോഴിക്കോടു ഭാഗത്തുനിന്ന് വന്നിരുന്ന ലോറി മരത്തിൽ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിർദിശയിൽ വന്നിരുന്ന കാറിൽ പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുൻസീറ്റിലായിരുന്നു ആതിര.
കാറിന്റെ മുൻവശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലു കൂടി തകർത്തു. റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിർത്താതെ പോയി.
National
ഭോപാൽ: മധ്യപ്രദേശിൽ യുവതിയെ നടുറോഡിൽ കുത്തി കൊലപ്പെടുത്തി യുവാവ്. റിതു ഭണ്ഡാർക്കർ (23) എന്ന യുവതിയെയാണ് റോഷൻ ധർവെ എന്ന യുവാവ് കുത്തി കൊലപ്പെടുത്തിയത്. കൊലപാതക ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശ് ബാലാഗട്ട് ജില്ലയിലാണ് സംഭവം.
മധ്യപ്രദേശിലെ ബൈഹാറിലെ ഒരു ഫർണിച്ചർ കടയിൽ ജോലി ചെയ്യുകയായിരുന്ന റിതു ദിവസവും ബസിലാണ് യാത്ര ചെയ്തിരുന്നത്. സംഭവ സമയം യുവതി ബസ് കാത്ത് നിൽക്കുമ്പോഴാണ് പ്രതി ബൈക്കിലെത്തിയത്. ഇരുവരും ഏതാനും നിമിഷം സംസാരിക്കുകയും പിന്നീട് തർക്കം ഉണ്ടാക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തുടർന്ന് പ്രതി കത്തി എടുത്ത് യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് പ്രതിയെ മർദിച്ചു. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Kerala
കണ്ണൂർ: കരിവെള്ളൂർ കട്ടച്ചേരിയിൽ യുവതി തീകൊളുത്തി ജീവനൊടുക്കി. നിർമാണത്തൊഴിലാളിയായ സി. ജയന്റെ ഭാര്യ പി. നീതു (36) ആണ് മരിച്ചത്.
കുട്ടികളെ സ്കൂളിലേക്ക് അയച്ചശേഷം രാവിലെ പത്തോടെയാണ് തീ കൊളുത്തിയത്. വീടിന്റെ മുറ്റത്താണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നീതുവിനെ കണ്ടത്.
അയൽവാസികൾ ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.